ജഗദീഷ്,സുധീഷ്, ഇർഷാദ് അലി, നിർമ്മൽ പാലാഴി, ആദിത്യാ ഭാസ്കർ, അബിൻ ബിനോ, ഷഹബാസ്,ഫായിസ്, അജാസ്,യാമി, കൃഷ്ണാമൃത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്യാമ്പസ് പശ്ചാത്തലത്തിൽ നവാഗതനായ ഷംസീർ എ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഓറ ” എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം തവനൂർ കേളപ്പജി കാർഷിക കോളേജിൽ വെച്ച് നിർവ്വഹിച്ചു.നിർമ്മാതാവ് ഷൈനുവിൻ്റെ പിതാവ് സോമൻ, കേളപ്പജി കാർഷിക കോളേജ് ഡീൻ ജയൻ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.തിരൂർ ഡി.വൈ.എസ്. പി സിദ്ദിഖ് എ എം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് ഷൈനു സോമൻ ആദ്യ ക്ലാപ്പടിച്ചു.



പത്മരാജ് രതീഷ്, അൻസിൽ റഹ്മാൻ, സജിൻ അലി, സെയ്ഫ് വെട്ടത്തൂർ ഷൈനു സോമൻ,
അശ്വിൻ രാജ്,ഡി വൈ എസ് പി സിദ്ദിഖ് എ എം, മീര നായർ,അഞ്ജു മരിയ, ദീപ്തി,ഗോപിക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. സൂപ്പർ ഫ്രീസ് ഗ്ലോബൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷൈനു സോമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവ്വഹിക്കുന്നു.
ഷംസീർ എ എസ് എഴുതിയ വരികൾക്ക് അനു അംബി,ആദിത്യൻ അജിത് കുമാർ,
അനന്തു ലാൽ എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-ഷമീർ അൽ ദിൻ,
പ്രൊഡക്ഷൻ കൺട്രോളർ- മൻസൂർ വെട്ടത്തൂർ,
കോസ്റ്റ്യൂംസ്- സുകേഷ് താനൂർ,
ആർട്ട്-ത്യാഗു തവനൂർ,മേക്കപ്പ്-രാജേഷ് നെന്മാറ,
സ്റ്റിൽസ്-അജേഷ് ആവണി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി,
ആർ ആർ &വിഎഫ് എക്സ്-അനു അംബി,ആക്ഷൻ-അഷ്റഫ് ഗുരുക്കൾ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-എം രമേഷ് കുമാർ,
അസ്സോസിയേറ്റ് ഡയറക്ടർ-ശ്രീജിത്ത് ബാലൻ,
അസ്സിസ്റ്റൻ്റ് ഡയറക്ടർ-ദുൽ കിഫ്ലി,അഖിൽ സാമ്രാട്ട്,ജാനകി നായർ,സുജിമ സി കെ,പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.
