Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പ്രശാന്ത് മുരളിയുടെ “ബട്ടർഫ്ലൈ ഗേൾ 85” മാർച്ച് 6ന് റിലീസ് ചെയ്യുന്നു.
  • Cinema
  • Latest
  • New Movie

പ്രശാന്ത് മുരളിയുടെ “ബട്ടർഫ്ലൈ ഗേൾ 85” മാർച്ച് 6ന് റിലീസ് ചെയ്യുന്നു.

Shejin February 22, 2026 1 min read

ഇൻസ്റ്റാഗ്രാം ലോകത്തെ ഐഡന്റിറ്റി പ്രതിസന്ധി വെള്ളിത്തിരയിൽ – പ്രശാന്ത് മുരളിയുടെ “ബട്ടർഫ്ലൈ ഗേൾ 85” മാർച്ച് 6ന് റിലീസ് ചെയ്യുന്നു. ശ്രീധന്യ വിശ്വനാഥ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പൈസ പൈസ, ലാൽബാഗ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടർഫ്ലൈ ഗേൾ 85’ തിയേറ്റർ റിലീസിന് ഒരുങ്ങുന്നു.
4D പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീധന്യ വിശ്വനാഥ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ദേശീയ–അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്ന് 44-ഓളം പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം ഡിജിറ്റൽ യുഗത്തിലെ മനുഷ്യബന്ധങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു.
സോഷ്യൽ മീഡിയ സെലിബ്രിറ്റിയാകാൻ കൊതിക്കുന്ന ധന്യ എന്ന യുവതിയാണ് കഥയുടെ കേന്ദ്രബിന്ദു. കൊച്ചി നഗരത്തിലെ ഒരു ഇൻ്റീരിയർ ഡിസൈനറായ അവളുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ അവൾ നേരിടുന്ന മാനസിക സംഘർഷങ്ങളും യാഥാർത്ഥ്യങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.
സമൂഹമാധ്യമങ്ങളിൽ വിഷയങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയും അതേ വേഗത്തിൽ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, സ്വന്തം അസ്തിത്വം വീണ്ടെടുക്കാൻ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് സിനിമ അവതരിപ്പിക്കുന്നത്. ഇന്നത്തെ തലമുറയെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പ്രമേയമാണിതെന്ന് സംവിധായകൻ പറയുന്നു.

ശ്രീധന്യ വിശ്വനാഥിനെ കൂടാതെ ഇഷിക എമിൽ, ഷിൻസ് ഷാൻ, അൻവർ സാദിക്ക്, കലേഷ് പരമേശ്വർ, അമ്മു നായർ. പ്രദീഷ് ജേക്കബ്, അനുപ്രഭാലാൽ, ദർശന വിശ്വനാഥ്, ഗീതാ ജിത്തു, ജീവൻ ശിവദാസ്, അനു ചന്ദ്രശേഖർ, ലുക്ക്മാൻ, എബിൻ മേരി എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം: അനിൽ വിജയ്.
സംഗീതം: ആനന്ദ് മധുസൂദനൻ, വരികൾ: അജീഷ് ദാസ്. പാടിയവർ സിത്താര കൃഷ്ണകുമാർ, ഹിഷാം അബ്ദുൽ വഹാബ്, സച്ചിൻ വാര്യർ. മേക്കപ്പ് മനു കെ എസ്.
എഡിറ്റിംഗ്: സുനീഷ് സെബാസ്റ്റ്യൻ.
സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ.
മിക്സിംഗ്: ജിജു ടി. ബ്രൂസ്. വിഷ്വൽ എഫ്എക്സ് കോക്കനട്ട് ബഞ്ച്. കളറിസ്റ്റ് നികേഷ് രമേശ്.
കൊച്ചിയും തിരുപ്പൂരും പ്രധാന ലൊക്കേഷനുകളായ ഈ ചിത്രം മാർച്ച് 6ന് തീയറ്ററുകളിലെത്തും.

  • പി ആർ ഒ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: Butterfly Girl 85 malayalam new film new movie

Post navigation

Previous “അരൂപി” നെബു ഏബ്രഹാമിൻ്റെ ക്യാരക്ടർ പോസ്റ്റർ.
Next “I C U” (ഐ സി യു) മോഷൻ പോസ്റ്റർ.

Related Stories

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×