Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • നാടിന് നന്മകളുമായി”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”. ചിത്രീകരണം പുരോഗമിക്കുന്നു.
  • Cinema
  • Latest
  • New Movie

നാടിന് നന്മകളുമായി”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”. ചിത്രീകരണം പുരോഗമിക്കുന്നു.

Aymanam Sajan June 2, 2025 1 min read

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു. “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “എന്ന് പേരിട്ട ചിത്രത്തിന്റെ അമരക്കാരൻ,അമ്പത്തിയൊമ്പത് വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന,കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച, കുട്ടിപ്പുലി മുരുകൻ അജാസ് നായകനായി അഭിനയിക്കുന്നു. ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങിയ ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു.

പുതിയ തലമുറ നാശത്തിന്റെ കൊടും കാടുകളിലെത്തുമ്പോൾ, അരുത് മക്കളെ തെറ്റുകളിലേക്ക് പോകല്ലേ എന്ന സന്ദേശം ഉയർത്തിക്കാട്ടി, കേരള മനസ്സിൽ ഇടം നേടാമെന്ന പ്രതീഷയോടെയാണ്, കരുന്നാഗപ്പള്ളി നാടകശാല കൂട്ടായ്മ ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്.

കൊലപാതകങ്ങളും പീഡനങ്ങളും തുടർക്കഥയാവുന്ന കൊച്ചു കേരളത്തിൽ, മറന്നുപോകുന്ന ചില കുടുംബ ബന്ധങ്ങളുടെ കഥ പറയുകയാണ് ഈ ചിത്രം.കൈനിറയെ പണം വരുമ്പോൾ ആഡംബര ജീവിതത്തിൽ മതിമറന്ന് ജീവിക്കുന്ന ചില കുടുംബങ്ങൾ. സമ്പത്തില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ പ്രതാപം നഷ്ടപ്പെടാതെ ജീവിക്കാൻ, കഷ്ടപ്പെടുന്ന ചില ജന്മങ്ങൾ.
ആത്മാഭിമാനമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് കരുതുന്നവരാണ് എല്ലാവരും.

കുടുംബത്തിന്റെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ, വിദേശത്ത് കടമെടുത്ത് ജീവിക്കുന്ന ഒരു പിതാവിന്റെയും, ഭാര്യയുടെയും, മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
ഒടുവിൽ ഇവരുടെ ജീവിതം ഒരു ദുരന്തമായി മാറുമ്പോൾ, നാടിനെ ഞെട്ടിച്ച ഒരു കൊലപാതക കഥയായി മാറുകയാണ് “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”. എന്ന ചിത്രം .

കരുനാഗപ്പള്ളി നാടകശാലക്ക് വേണ്ടി, കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “ചിത്രീകരണം പുരോഗമിക്കുന്നു. കഥ,തിരക്കഥ, സംഭാഷണം – കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി, സംവിധാനം – പ്രസാദ് നൂറനാട്, ഗാനരചന -വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം – അജയ് രവി, ആലാപനം-സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല,ഛായാഗ്രഹണം -വിനോദ് . ജി. മധു,എഡിറ്റിംഗ് – വിഷ്ണു ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രകാശ് ചുനക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാനവാസ് കമ്പികീഴിൽ ,അസോസിയേറ്റ്ഡയറക്ടേഴ്സ്-സതീഷ് കലാഭവൻ, മെഹർ ചേരുനല്ലൂർ , ചമയം- ദിലീപ് പന്മന, സ്റ്റണ്ട് -ബ്രൂസിലി രാജേഷ്,കലാസംവിധാനം- ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമർ – റജുലാൽ, മോഹനൻ അടൂർ, സ്റ്റിൽ – അബാ മോഹൻ, ഷാൻ വിസ്മയ, പി.ആർ. ഒ – അയ്മനം സാജൻ

അജാസ്, ഡോ.സാന്ദ്ര, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ്, ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രൻ, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ജിതിൻ ശ്യാം കൃഷ്ണ, തുടങ്ങിയവരും, ഒട്ടേറെ പുതുമുഖങ്ങളും,നാടക സാംസ്കാരിക കലാകാരന്മാരും അഭിനയിക്കുന്നു.

  • പി.ആർ.ഒ – അയ്മനം സാജൻ.

FacebookEmailLinkedInWhatsApp
Tags: Kalam Paranja Kadha City Traffic malayalam new film new movie

Post navigation

Previous ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ – ട്രയിലർ പുറത്തുവിട്ടു.
Next തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്.

Related Stories

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026
മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026
മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026
“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×