Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്.
  • Cinema
  • Latest
  • New Movie

തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്.

Vazhoor Jose June 2, 2025 1 min read

പ്പാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു
എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.

ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പൊലീസിൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽത്തന്നെയാ
യിരിക്കും.
പ്രത്യേകിച്ചും കൊലപാതകങ്ങൾ..” ഒരു മരണംപൊലീസ്സിനു മുന്നിലെത്തിയാൽ അവരുടെ പ്രഥമ ദൃഷ്ടിയിൽ ത്തന്നെ ഇതു സ്വഭാവിക മരണമാണന്നോ അല്ലങ്കിൽ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സമീപകാലത്ത് ഒരു നഗരത്തെനടുക്കിയ സമ്പന്നരായ ദമ്പതികളുടെ മരണം തന്നെ കൈ നൊടക്കുള്ളിലാണ് അവർ കൊലപാതകിയ കണ്ടെത്തിയത്.
എന്നാൽ ചില കേസ്സുകളിൽ ഇവർക്ക് അൽപ്പം കാലതാമസ്സം നേരിട്ടേക്കാം.. ചില കേസ്സുകളിൽ അന്വേഷകർക്ക് ചില വ്യക്തിതാൽപ്പര്യങ്ങളും കടന്നുവരാം. ഇവിടെ ഒരു യുവാവിൻ്റെ മരണം നടക്കുന്നു. ഈ കേസന്വേഷണച്ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസിൽ വ്യക്തിതാൽപ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥൻ്റെ അന്വേഷണവും അതിനിടയിൽ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഈ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തത് ഈ ജോണർ ച്ചിത്രങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കി. ഈ ചിത്രവും അത്തരം ജോണറിലാണ് അവതരണം.

ഓരോ ചിത്ര ത്തിൻ്റെയും അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്,, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്. ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി.ജോൺ. ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – നിഹാസ് – സന്തോഷ്.
ക്രിയേറ്റിവ് പ്രൊഡ്യൂസർ – നിഹാരിക.
സംഗീതം -എബിഡേവിഡ്.
ഛായാഗ്രഹണം – ജഗൻ പാപ്പച്ചൻ.
എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്പുകാട്ട്.
കലാസംവിധാനം – അനീഷ് . വി.കെ.
മേക്കപ്പ്- മാളൂസ് .കെ.പി.
രാഹുൽ നരുവാമൂട്.
കോസ്റ്റ്യുസ് – അസീസ് പാലക്കാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സക്കീർ പ്ലാമ്പൻ ക്രിയേറ്റീവ് അസിസ്റ്റൻ്റ്-അലൻ. കെ. ജഗൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് ഗ്രാമം.
പ്രൊഡക്ഷൻ മാനേജർ – മനീഷ്.ടി.എം.- ഡിസൈൻ – ഡാവിഞ്ചി സ്റ്റുഡിയോ.
പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ – രാജൻ മാസ്ക്ക്.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Thug

Post navigation

Previous നാടിന് നന്മകളുമായി”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”. ചിത്രീകരണം പുരോഗമിക്കുന്നു.
Next വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു.

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×