Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഏട്ടൻ” പ്രിവ്യൂ ഷോ കഴിഞ്ഞു. തീയേറ്ററിലേക്ക്.
  • Cinema
  • Latest
  • New Movie

“ഏട്ടൻ” പ്രിവ്യൂ ഷോ കഴിഞ്ഞു. തീയേറ്ററിലേക്ക്.

Aymanam Sajan June 16, 2025 1 min read

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ ഒരു പത്തു വയസ്സുകാരന്റെ ജീവിത കഥ പറയുകയാണ് “ഏട്ടൻ” എന്ന ചിത്രം. ജെറ്റ് മീഡിയ പ്രൊഡഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിച്ച് നവാഗതനായ പ്രദീപ് നാരായണൻ സംവിധാനം ചെയ്ത ‘ഏട്ടൻ’ എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് ആൻസൺ ആൻ്റണിയാണ്.

ആതിരപ്പള്ളിയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം എറണാകുളം വനിത തീയേറ്ററിൽ നടന്നു. ജൂലൈ മാസം ചിത്രം തീയേറ്ററിലെത്തും.

നല്ലൊരു കുട്ടികളുടെ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന “ഏട്ടൻ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലതാരം ലാൽ കൃഷ്ണയാണ്. വിജയ് ബാബു, സന്തോഷ് കീഴാറ്റൂർ, പ്രശസ്ത തമിഴ് താരം ബാവ ചെല്ല ദുരൈ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്റെ കഥ മാത്രമല്ല “ഏട്ടൻ” . പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഇതൊക്കെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്ന്, ചിത്രത്തിന്റെ സംവിധായകൻ പ്രദീപ് നാരായണനും, നിർമ്മാതാവ് സുനിൽ അരവിന്ദും വ്യക്തമാക്കി.

പന്ത്രണ്ടു വയസ്സുവരെ അക്കാഡമിക്കൽ എജ്യുക്കേഷൻ ലഭിക്കാത്ത ഒരു മലയോര ഗ്രാമത്തിലെ കുട്ടി, പ്രകൃതിയിൽ നിന്നും, തന്നെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നവരിൽ നിന്നും, നേടിയ കരുത്തുമായി,പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പ്രതീക്ഷയുടെ ഒരു പുതിയ ലോകം പിടിച്ചെടുക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു മലയാള ചലച്ചിത്രമാണ് ‘ഏട്ടൻ’.

പരിസ്ഥിതി, ലഹരിക്കെതിരെയുള്ള സന്ദേശം, ഓട്ടിസം ബാധിച്ച കുട്ടികളോടുളള വാൽസല്യം, സഹജീവികളോടുള്ള സ്നേഹം, അറിവിന്റെ പാതയിലൂടെയുള്ള വിദ്യാഭ്യാസം, എന്നിവയിലൂടെ ജീവിത വിജയം നേടുന്ന ഒരു കുട്ടിയുടെ കഥയാണ് “ഏട്ടൻ” പറയുന്നത്.

ക്യാമറ – ജോഷ്വാ റൊണോൾഡ്, എഡിറ്റിംഗ് – വൈശാഖ് രാജൻ, ഗാന രചന – ഫ്രാൻസിസ് ജിജോ, സംഗീതം – വിമൽ പങ്കജ്, കളറിസ്റ്റ് – ഹരി. ജി. നായർ, ബി.ജി.എം -സായി ബാലൻ, ആർട്ട് – റെഷിൻ വർഗ്ഗീസ്, സൗണ്ട് മിക്സിംഗ് -സാദിഖ് സിഎം, മേക്കപ്പ് -ബൈജു സി ആന്റണി, കോസ്റ്റ്യൂംസ് – ടെൽമ ആന്റണി, കൃഷ്ണകുമാർ, പ്രൊഡക്ഷൻ കൺട്രോളർ – ഷജിത്ത് തിക്കോടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – സിജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ – രാഗേഷ് പല്ലിശ്ശേരി, അനൂപ് എ.എ, സ്റ്റിൽ – പ്രശാന്ത് ഐ ഐഡിയ, ഡിസൈൻ തമിഴ് ചെഴിയൻ,പി.ആർ.ഒ – അയ്മനം സാജൻ.

വിജയ് ബാബു, സന്തോഷ് കീഴാറ്റൂർ, ബവ ചെല്ല ദുരൈ, കോബ്രാ രാജേഷ്, ലാൽ കൃഷ്ണ, കൊച്ചുപ്രേമൻ, സുനിൽ അരവിന്ദ്, ജീജാ സുരേന്ദ്രൻ, രശ്മി സജയൻ, ആൽബിൻ ജയിംസ്, ഡോ. കലാമണ്ഡലം രാധിക, തേനി സുരേഷ്, ഡോ.ഐശ്വര്യ, ദേവകി, ദിയ ഫർസീൻ, ഡോ. ദിവ്യ, ഹരിദാസ് യു, തോമസ് പനക്കൽ, വിസ്മയ, ജയദേവ് കലവൂർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ജൂലൈ മാസം ചിത്രം പ്രദർശനത്തിനെത്തും.

  • പി.ആർ.ഒ – അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Ettan malayalam new film new movie

Post navigation

Previous പൂർണ്ണമായും വനാന്തരങ്ങളിൽ ചിത്രീകരിച്ച,അമീർ നിയാസ് നായകനാകുന്ന തേറ്റചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു.
Next ജി. മാർത്താണ്ഡൻ്റെ “ഓട്ടംതുള്ളൽ” പൂർത്തിയായി.

Related Stories

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
1 min read
  • Cinema
  • Latest

തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.

September 25, 2026
“അമാനുഷികം” ഇന്നു മുതൽ.
1 min read
  • Cinema
  • Latest
  • New Movie

“അമാനുഷികം” ഇന്നു മുതൽ.

September 25, 2026
‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.
  • Award
  • Cinema
  • Latest
  • News

‘മാക്ട’ യുടെ കെ ജി ജോർജ്ജ് അനുസ്മരണം.

September 25, 2026
പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×