Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം-കേരള പോപ്പ് കോണിൽ എക്‌സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺ ചന്ദുവിന്റെ “ഗഗനചാരി”
  • Cinema
  • Latest
  • New Movie

മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം-കേരള പോപ്പ് കോണിൽ എക്‌സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺ ചന്ദുവിന്റെ “ഗഗനചാരി”

ലേഖകൻ January 6, 2024 1 min read

ഇന്ത്യയിൽ ആദ്യത്തെ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി. കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ ‘കേരള പോപ്പ് കോൺ’ൽ ആണ് ഗഗനചാരി എക്‌സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്.

ആഗോള തലത്തിൽ ശ്രദ്ധേയമാ ‘കോമിക് കോൺ’ ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ്പ് കോൺ. കോമിക് കോൺ അഥവ കോമിക് ബുക്ക് കൺവെൻഷൻ എന്നത് കോമിക് പുസ്തകങ്ങളിലും കോമിക് പുസ്തക സംസ്‌കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഫാൻ കൺവെൻഷനാണ്, കോമിക് ബുക്ക് ആരാധകർ അതിന്റെ സ്രഷ്ടാക്കളെയും സാങ്കേതിക വിദ്ഗധരെയും കാണുന്നതിനും ചർച്ചകൾക്കും കണ്ടുമുട്ടുന്നതിനെയാണ് കോമിക് കോൺ എന്ന് പറയുന്നത്.

അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ ഇതിനോടകം അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം, മികച്ച ടഇകഎശ ഫീച്ചർ ഫിലിം, മികച്ച വിഷ്വൽ എഫ്‌ഫെക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടക്കുന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.

ജനുവരി 7 ന് രാവിലെ പത്ത് മണിക്ക് കൊച്ചി ലുലുമാളിലെ പിവിആറിലാണ് കേരള പോപ് കോണിന്റെ ഭാഗമായി ചിത്രം പ്രദർശിപ്പിക്കുന്നത്. കോമിക് ബുക്ക്, പോപ്പ് സാംസ്‌കാരിക പ്രേമികൾ, കലാകാരന്മാർ, സിനിമാപ്രേമികൾ തുടങ്ങിയവർക്കൊപ്പം സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രീമിയർ ഷോയിൽ പങ്കെടുക്കും.

ജനുവരി 28-ന് കൊച്ചി പനമ്പിള്ളി നഗർ റോട്ടറി ക്ലബ്ബിൽ നടക്കുന്ന പ്രധാന പരിപാടിയുടെ ഔദ്യോഗിക ഫ്‌ലാഗ് ഓഫ് കൂടിയാണ് ഈ പ്രീമിയർ ഷോ. ഡിസ്‌ടോപ്പിയൻ പശ്ചാത്തലത്തിൽ 2043ലെ കേരളത്തിൽ നടക്കുന്ന കഥയായാണ് ഗഗനചാരിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

‘സായാഹ്നവാർത്തകൾ’, ‘സാജൻ ബേക്കറി’ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയർസ് ‘ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’.

‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- മനു മൻജിത് , കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്‌ചേഴ്‌സ്, ക്രിയേറ്റീവ്സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം: അജിത് വിനായക റിലീസ്, പിആർഒ ആതിര ദിൽജിത്ത്.

FacebookEmailLinkedInWhatsApp
Tags: Gaganachari malayalam new film new movie

Post navigation

Previous മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു
Next ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം രമേഷ്പിഷാരടി സംവിധായകൻ.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×