Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും.
  • Cinema
  • Latest
  • New Movie

കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും.

Shejin November 11, 2026 1 min read

കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.

ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് ഭദ്ര ദീപം കൊളുത്തി.
ക്രൈം ബ്രാഞ്ച് എസ്പി. രവീന്ദ്ര നാഥ്.
റവ.ഫാ.ടോമിൻ കിഴക്കേ തലയ്ക്കൽ. കേണൽ ശ്രീകുമാർ എന്നിവർ പൂജയ്ക്ക് സന്നിഹിതരായിരുന്നു.

കഥ എഴുതി ഇരിക്കുന്നത് ആൽബിൻ മാത്യു ആണ്.
എ.എം മൂവി ക്രിയേഷൻസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം ‘കുറുപ്പിന്റെ കുമ്പസാരവും ഇറച്ചി ആബേലിന്റെ മാനസാന്തരവും’ പേരുകൊണ്ട് തന്നെ ഏറെ കൗതുകമുണർത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ 2026 നവംബർ 11-ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്നു.

മലയാളം, തമിഴ് സംവിധായകനായ മധു ജി കമലമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത് ഡോ. രവി പർണ ശാലയാണ്.

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച അബേലിന്റെ ജീവിതവും സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കഥാതന്തുവാണ് ചിത്രം പറയുന്നത്. ഈ സംഭവവികാസങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന തികച്ചും വ്യത്യസ്തമായൊരു സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനശൈലിയാണ് ചിത്രത്തിന്റേത്. മലയാളം, തമിഴ്, ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടൻ കാർത്തിക് ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷക പ്രീതി നേടിയ കൊച്ചുണ്ണി പ്രകാശ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ഇവരെ കൂടാതെ മലയാള സിനിമയിലെ മറ്റ് ഒട്ടനവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നജീം ഷാ. പ്രൊജക്റ്റ് ഡിസൈനർ ബിനോയ്‌ തങ്കച്ചൻ .

അസോസിയേറ്റ് ഡയറക്ടർ അജികുമാർ മുതുകുളം.
ചീഫ് അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ.
ഗാനരചന ശ്രീമംഗലം ശ്രീകുമാർ.
സംഗീതം സാജിദ് ടെൻഡ്രൽ.

ആർട്ട്‌ സുധി.
കോസ്റ്റുമർ മുസ്‌തഫ. സംഘട്ടനനം ഡ്രാഗൺ ജിറോഷ്.മേക്കപ്പ് സുബ്രു തിരൂർ.
ഫിനാൻസ് കൺട്രോളർ ജിജിമോൻ.
പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്.

പ്രിയ മരിയ നായികയായി എത്തുന്നു.
സുരേഷ് സുബ്രമണ്യൻ. ശശി ജി. പള്ളാത്തുരുത്തി. നിസാം സാഗർ.അനിൽ ചേനപ്പാട്. ആൻസി ലിനു എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  • പി.ആർ.ഒ: ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: Karuppu malayalam new film new movie

Post navigation

Previous “F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്”
Next അജയന്റെ മരണം: ഒരു കേസ് സ്റ്റഡി

Related Stories

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

November 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

November 13, 2026
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.

November 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×