Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “കൂടൽ” ചിത്രീകരണം പുരോഗമിക്കുന്നു.
  • Cinema
  • Latest
  • New Movie

“കൂടൽ” ചിത്രീകരണം പുരോഗമിക്കുന്നു.

ലേഖകൻ October 15, 2024 1 min read

ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കൂടൽ’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും, കോയമ്പത്തൂരിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും, നായകൻ ബിബിൻ ജോർജ്ജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു.

മണ്ണാർക്കാട്,അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമ്മിക്കുന്നത്.നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു.
തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

വിജിലേഷ്,വിനീത് തട്ടിൽ,വിജയകൃഷ്ണൻ,കെവിൻ,റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ ,സ്നേഹ വിജയൻ,അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

‘ചെക്കൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ.

കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി,നിഖിൽ അനിൽകുമാർ, ഗായകർ – വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്,ശില്പ അഭിലാഷ്, സൗണ്ട് ഡിസൈൻ- വിഷ്ണു കെ. പി, കോറിയോഗ്രാഫർ – വിജയ് മാസ്റ്റർ,
സംഘട്ടനം – മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടർസ് – അനൈകശിവ രാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട്, സ്റ്റിൽസ്‌ – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ.


FacebookEmailLinkedInWhatsApp
Tags: Koodal malayalam new film new movie

Post navigation

Previous “നീ എൻ ഹൃദയരാഗമായ്”. സജി സോമൻ പ്രകാശനം ചെയ്തു.
Next “ആലൻ” – ഒക്ടോബർ 18 – ന് തീയേറ്ററിൽ.

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×