Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • അംഗീകാരങ്ങളുമായി “നീലി” എത്തുന്നു.
  • Award
  • Cinema
  • Latest
  • New Movie

അംഗീകാരങ്ങളുമായി “നീലി” എത്തുന്നു.

Aymanam Sajan May 30, 2025 1 min read

എം.ടി.വാസുദേവൻ നായരുടെ പ്രിയ ശിഷ്യനായ കമലാലയം കുമാർ അവതരിപ്പിക്കുന്ന “നീലി “എന്ന ചിത്രം പൂർത്തിയായി. നന്ദനം മൂവീമേക്കേഴ്സിന്റെ ബാനറിൽ ഗിരികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റിംഗ്,സംവിധാനം ഗജേന്ദ്രൻ വാവ നിർവഹിക്കുന്നു.

നീലി എന്ന പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ, നീലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ബാംഗ്ലൂർ സ്വദേശിനിയായ അഖില പ്രഭാകർ ആണ്. ഇബ്രാഹിം കുട്ടി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുന്ദരിയും, ശുശീലയുമായ പെൺകുട്ടിയായിരുന്നു നീലി. ഒരു മാതൃക നേഴ്സായ നീലി, അപകടത്തിൽ പെട്ട് ഹോസ്പിറ്റലിലെത്തുന്ന രവിശങ്കറുമായി പരിചയത്തിലാകുന്നു. പിന്നീട് അത് പ്രണയത്തിൽ കലാശിക്കുന്നതോടെ, ഓരോ ദുരന്തങ്ങൾ നീലിയെ വേട്ടയാടാൻ തുടങ്ങി. ഒടുവിൽ അവൾ പ്രതികാര ദുർഗയായി മാറുകയായിരുന്നു.

വ്യത്യസ്തമായ കഥാ അവതരണം കാഴ്ചവെച്ച നീലി നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. “നീലി” അണിയിച്ചൊരുക്കിയതിന്, സംവിധായകൻ ഗജേന്ദ്രൻ വാവയ്ക്ക് സത്യജിത്റേ അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.മലബാർ ഫെസ്റ്റ് 2025 ൽ മികച്ച ചിത്രമായും നീലി തിരഞ്ഞെടുത്തിരുന്നു.

നന്ദനം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഗിരികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം, ഗജേന്ദ്രൻ വാവ, എഡിറ്റിംഗ് സംവിധാനം നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം – കമലാലയം കുമാർ, ക്യാമറ – സദൻ ടോപ്, പ്രേംശങ്കർ, ജി.സി, അസോസിയേറ്റ് ഡയറക്ടർ – ശാന്തി പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ – അനു വിജയാ ശ്രീകുമാർ, കല-ബിനു കെ.ആർ, മേക്കപ്പ് – സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ – ടി.കെ.സജീവ് കുമാർ, സൗണ്ട് റെക്കാർഡിംങ് – കിരൺ, വിശ്വ, സ്റ്റുഡിയോ – ബൻസൺ ക്രീയേഷൻ, പി.ആർ.ഒ – അയ്മനം സാജൻ

ഇബ്രാഹീം കുട്ടി, അഖില പ്രഭാകർ, സനൽ, വഞ്ചിയൂർ പ്രവീൺ കുമാർ, സെലസ്റ്റീൻ മാസ്റ്റർ, സുധൻ രാജ്, സുധീഷ് കാലടി, ശ്രീകുമാർ കൊല്ലം, ശിവദാസ് നെടുമങ്ങാട്, നിപിൻ, ജേക്കബ് ശ്യാം, രതീഷ് കാട്ടാക്കട,സുറുമി സുഹാസ്, ബീന പട്ടം എന്നിവർ അഭിനയിക്കുന്നു.

  • അയ്മനം സാജൻ.

FacebookEmailLinkedInWhatsApp
Tags: malayalam Neeli new film new movie

Post navigation

Previous യുവതാരനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന “മൂൺ വാക്ക്” നാളെ മുതൽ തിയേറ്ററുകളിലേക്ക് : ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു.
Next പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി “മൂൺ വാക്ക്” ഇന്ന് മുതൽ തിയേറ്ററുകളിൽ

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×