Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ആർ കെ വെള്ളിമേഘം ജൂലൈ 12-ന് പ്രേക്ഷകരുടെ മുന്നിൽ.
  • Cinema
  • Latest
  • New Movie

ആർ കെ വെള്ളിമേഘം ജൂലൈ 12-ന് പ്രേക്ഷകരുടെ മുന്നിൽ.

Aymanam Sajan June 26, 2024 1 min read

പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രം ജൂലൈ 12ന് കേരളത്തിലും, തമിഴ്നാട്ടിലുമായി പ്രേക്ഷകരുടെ മുന്നിലെത്തും.സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ്രസുധ ഫിലിംസിനുവേണ്ടി പി.ജി.രാമചന്ദ്രൻ നിർമ്മിക്കുന്നു.

സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമായ ആർകെ വെള്ളിമേഘം, സിനിമയ്ക്കുള്ളിലെ വ്യത്യസ്തമായ കഥയാണ് അവതരിപ്പിക്കുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴിൽ ശ്രദ്ധേയനായി മാറിയ ആർ.കെ എന്നറിയപ്പെടുന്ന രാജ് കുമാർ എന്ന സംവിധായകന് എട്ടുവർഷമായി ഒരു ചിത്രവും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. വർഷങ്ങളായി തങ്ങളുടെ കഥയുമായി, തമിഴിലെ യുവ തിരക്കഥാകൃത്തുക്കളായ, സന്തോഷ് ,രഘു എന്നിവർ ആർ.കെയുടെ പുറകേ അലയുകയാണ്.പല കഥകളും ആർ.കെ നിഷേധിച്ചെങ്കിലും, ഒടുവിൽ പുതിയതായി എഴുതിയ കഥയോട് ആർ.കെ യ്ക്ക് താൽപര്യമായി. സംവിധായകൻ്റെ നിർദ്ദേശപ്രകാരം തിരക്കഥ എഴുതിത്തുടങ്ങി.അതിനിടയ്ക്കുണ്ടായ ചില സംഭവ വികാസങ്ങൾ എല്ലാവരെയും ഞെട്ടിച്ചു.

സിനിമയ്ക്കുള്ളിലെ സിനിമാക്കഥ അവതരിപ്പിക്കുന്ന വെള്ളിമേഘം, വ്യത്യസ്തമായൊരു സൈക്കോത്രില്ലർ ചിത്രമാണ്. തമിഴിൽ പുതിയൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായിരുന്ന വിചിത്തിരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയ് ഗൗരീഷ്, സനഫർഗാന എന്നിവർ നായികാനായകന്മാരായി എത്തുന്ന ചിത്രത്തിൽ, ആക്ഷൻ ക്യൂൻ സുമി സെൻ ശക്തമായ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ എത്തുന്നു.

ചന്ദ്രസുധ ഫിലിംസിനു വേണ്ടി പി.ജി.രാമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്നു. കഥ – യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം – കോവൈ ബാലു, ക്യാമറ – ടോൺസ് അലക്സ്, എഡിറ്റിംഗ്, ഡി.ഐ-ഹരി ജി.നായർ, ഗാനങ്ങൾ – അജു സാജൻ, സംഗീതം, ബി ജി എം -സായി ബാലൻ, ആർട്ട് – ഷെറീഫ് സി.കെ. ഡി.എൻ, കോ. ഡയറക്ടർ -പ്രവിനായർ, അസോസിയേറ്റ് ഡയറക്ടർ – അനീഷ് റൂബി, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, കോറിയോഗ്രാഫർ – അമീഷ്, സൗണ്ട് ഡിസൈൻ -സി.എം.സ്റ്റുഡിയോ, വി.എഫ്.എക്സ് – ലൈവ് ആഷൻ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- നസീം കാസീം, മേക്കപ്പ് – പ്രബീഷ് കാലിക്കട്ട്, കോസ്റ്റ്യൂം ഡിസൈൻ – വിനീത രമേശ്, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കൊടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് ചെട്ടിപ്പടി, മാനേജർ – ആദിൻ രാജ് അമ്പലത്തിൽ, പബ്ളിസിറ്റി ഡിസൈൻ – തമിൽ ചെഴിയൻ, സ്റ്റിൽ – പ്രശാന്ത് ഐഡിയ, പി.ആർ.ഒ- അയ്മനം സാജൻ

വിജയ് ഗൗരീഷ്, സനഫർഗാന,രൂപേഷ് വരൻ ബാബു, സുനിൽ അരവിന്ദ്, സുബ്രഹ്മണ്യപുരം വിചിത്തിരൻ ,സുമിസെൻ,ആതിര മുരളി ,ലിമിയ, സ്നേഹചന്ദ്രൻ,ശ്രുതി കുഞ്ഞുമോൻ,ചാർമ്മിള എന്നിവർ അഭിനയിക്കുന്നു

അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: malayalam new film new movie RK Vellimegam

Post navigation

Previous “മിസ്റ്റർ ഡീസൻ്റ്” പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.
Next ജെല്ലിക്കെട്ട്കാള യുടെശൗര്യവുമായി വരാഹം ടീസർ പുറത്ത്.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×