ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത “നാഗ സൈരന്ധ്രി” എന്ന ചലചിത്രം 32-ാമത് സോഷൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. സെപ്തംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് മുള്ളർ ഭവനിലാണ് ഫെസ്റ്റിവൽ.
പ്രസിദ്ധ തമിഴ് ഡോക്യുമെൻററി ഡയറക്ടർ അമുദനാണ് ഫെസ്റ്റിവൽ ഡയറക്ടർ.
“സോഷ്യൽ സ്വാമി”യുടെ പ്രദർശനം സെപ്റ്റംബർ 19 ഉച്ചയ്ക്ക് രണ്ടു മണിക്കാണ്
ദ വീക്കെൻഡ് അക്കാദമിയയുടെ (തിരുവനന്തപുരം)ബാനറിൽ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിച്ചത്.

സഹനിർമ്മാണം-സേതു രാജൻ, ഛായാഗ്രഹണം-റിഷാക്, ക്യാമറ അസിസ്റ്റന്റ്- ശ്യാം ശങ്കർ, എഡിറ്റിംഗ്-കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ-ഷാജി എ ജോൺ, ഡിസൈൻസ്-ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ്-സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ,ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ്-ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട്- ആർട് ബുക് സിനിമ, പി ആർ ഒ-എ എസ് ദിനേശ്.
