Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • എസെക്കിയേൽ
  • Cinema
  • Latest
  • New Movie

എസെക്കിയേൽ

Aymanam Sajan September 15, 2026 1 min read

പൊന്നാനക്കാലം പിറക്കിത്: മലയാളം സയൻസ് ഫിക്ഷൻ ത്രില്ലർ ‘എസെക്കിയേൽ’ ൻ്റെ ഓപ്പണിംങ്ങ് സോങ്ങ് റിലീസ് ചെയ്തു.

മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുന്ന എസെക്കിയേൽ എന്ന സയൻസ് ഫിഷൻ ചിത്രത്തിന്റെ ഓപ്പണിംഗ് സോംഗ് ദുബൈയിൽ നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി.കെ.പൈ, സംഗീത സംവിധായകൻ ഡോ. വിമൽകുമാർ കാളി പുറയത്ത് എന്നിവർ ചേർന്ന് റിലീസ് ചെയ്തു. പൊന്നാനക്കാലം പിറക്കിത് എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി ക്കഴിഞ്ഞു. ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്ന് ഒരുക്കുന്ന ചിത്രം എ.ടി.എസ് ആർഡ് ക്രൂ സംവിധാനം ചെയ്തിരിക്കുന്നു.

“പൊന്നാനക്കാലം പിറക്കിത്…” എന്ന് ആരംഭിക്കുന്ന, തമിഴിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് ഡോ. തമിഴ്വേന്ദൻ പൊന്നുസാമിയാണ്. സംഗീതം ഡോ.വിമൽ കുമാർ കാളിപുറയത്ത്.
ഡോ.സവിതമേനോൻ ഡോ. വിമൽകുമാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫിംഗർ പ്രിൻറ്, കാറ്റുവിതച്ചവർ, ദി ഗാർഡിയൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രൊഫസർ സതീഷ് പോളാണ് മുഴുനീള സയൻസ് ഫിക്ഷൻ ത്രില്ലറായ ‘എസെക്കിയേൽ’ ൻ്റെ കഥയും തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രൊഫസർ സതീഷ് പോൾ തികച്ചും വ്യത്യസ്തമായ തിരക്കഥയാണ് എസെക്കിയേലിനായി തയാറാക്കിയിരിക്കു ന്നത്.

അന്യഗ്രഹ ജീവികളും മനുഷ്യരുമായിട്ടുള്ള ബന്ധം അനേകം ചലചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി അന്യഗ്രഹ ജീവി സങ്കൽപ്പത്തെ വേറിട്ട രീതിയിൽ സമീപിക്കുന്ന ചിത്രമാണിത്. എസെക്കിയേലിലൂടെ വേറിട്ട കാഴ്ചാനുഭവം ആയിരിക്കും സയൻസ് ഫിക്ഷൻ പ്രേമികളായ പ്രേക്ഷകർക്ക് ലഭിക്കുക.

ബിയോണ്ട് ദ സെവെൻ സീസ്, ഇതു വരെ, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിത്രനായ പീറ്റർ ടൈറ്റസ് നായകനാകുന്ന ചിത്രത്തിൽ, തെന്നിന്ത്യയിലെ യുവ മോഡലായി അറിയപ്പെടുന്ന ചൈതന്യ ഹേമന്ത് നായികയായി എത്തുന്നു.

സംവിധാനം എടിഎസ് & ക്രൂ. ഛായാഗ്രഹണം -ആദർശ് പ്രമോദ്, എഡിറ്റിങ് – വിജി എബ്രഹാം. വി എഫ് എക്സ് – അനൂപ് ശാന്തകുമാർ,സംഗീതം – പശ്ചാത്തല സംഗീതം -ഡോ. വിമൽ കുമാർ കാളിപുറയത്ത്, വരികൾ – ഡോ. ഉണ്ണികൃഷ്ണൻ വർമ, ഡോ. ജിമ്മി ജെ തോമസ്, സാബു ജോസഫ്,പ്രൊഡക്ഷൻ മാനേജർ – ഷിബിൻ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ – ജക്കു, മേക്ക് അപ്-രാഗില, പി ആർ ഓ – അയ്മനം സാജൻ. സ്റ്റുഡിയോ വർക്കുകൾ പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും

  • അയ്മനം സാജൻ.

FacebookEmailLinkedInWhatsApp
Tags: Esakkiyel malayalam new film new movie

Post navigation

Previous “സോഷ്യൽ സ്വാമി” പ്രീമിയർ ചെന്നൈയിൽ.
Next “ദൈവത്താൻകുന്ന്” ട്രെയിലർ.

Related Stories

മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026
“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026
“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026
“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×