Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • തരുൺ മൂർത്തി-മോഹൻലാൽആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

തരുൺ മൂർത്തി-മോഹൻലാൽആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു.

Vazhoor Jose January 23, 2026 1 min read

ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് ആരംഭം കുറിച്ചു.

തുടരും സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് ജനുവരി ഇരുപത്തിമൂന്ന് വെള്ളിയാഴ്ച്ച തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ച് ആരംഭം കുറിച്ചത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻമ്പിൻ്റെ ബാനറിൽ, ആഷിക്ക് ഉസ്മാൻ ഈ ചിത്രം നിർമ്മിക്കുന്നു.
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോൺ കർമ്മവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്.


മോഹൻലാൽ നായിക മീരാജാസ്മിൻ. ആൻ്റണി പെരുമ്പാവൂർ, പ്രകാശ് വർമ്മ തുടങ്ങിയവരുക്കം ചിത്രത്തിൻ്റെ മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ബന്ധുമിത്രാദികളു ടേയും സാന്നിദ്ധ്യത്തിലാ
യിരുന്നു ചടങ്ങ് അരങ്ങേറിയത്.
മോഹൻലാലിൻ്റെ മുന്നൂറ്റി അറുപത്തിയാറാമത്തെ ചിത്രവും, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപത്തിയൊന്നാ
മത്തെ ചിത്രവുമാണിത്.
ഒരു സാധാരണപൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
ഒരിടത്തരം ടൗൺ ഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ.
ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. വെറും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ജീവിതം എങ്ങനെ സംഘർഷമാകുന്നു എന്നതായിരുന്നു തുടരും സിനിമയിലൂടെ ആവിഷ്ക്കരിച്ചതെ
ങ്കിൽ ഈ ചിത്രത്തിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ജീവിതത്തിൽ അരങ്ങേറുന്നതെന്തായിരിക്കും ? എങ്ങനെ സംഘർഷഭരിതമാ
കുന്നു ?
റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ ഇതിനുത്തരം തേടുകയാണ് തരുൺ മൂർത്തി ഈ ചിത്രത്തിലൂടെ .
ശക്തമായ കുടുംബ ജീവിതവും ഈ ചിത്രത്തിൻ്റെ കഥാഗതിയിലെ കെട്ടുറപ്പുള്ള അടിത്തറയാണ്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ എന്താണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഈ കഥാപാത്രം പുതിയ ഗറ്റപ്പിലുമാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.
മോഹൻലാൽ എന്ന നടൻ്റെ അഭിനയ സാധ്യതകളെ ഏറെ വസൂലാക്കുന്ന ഔട്ട് സ്റ്റാൻ്റിംഗ് പെർഫോമൻസ് .ചിത്ര
മെന്ന് ഈ ചിത്രത്തേ ക്കുറിച്ച് പറയുന്നതിൽ തെറ്റില്ല..
മീരാജാസ്മിനേപ്പോലെയൊരു നടിയുടെ സാന്നിദ്ധ്യവും, ചിത്രത്തെ ഏറെ ആകർഷക മാക്കുന്നു.
മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ.
എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
ഗാനങ്ങൾ – വിനായക് ശശികുമാർ.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – മഷർ ഹംസ.
കോ-ഡയറക്ടർ – ബിനു പപ്പ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ്.വി.
സ്റ്റിൽസ് – അമൽ.സി. സദർ .
ഓഡിയോ ഗ്രാഫി – വിഷ്ണു ഗോവിന്ദ്.
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
തൊടുപുഴ,ശബരിമല, ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി നെത്തിക്കുന്നു.

  • വാഴൂർ ജോസ്.
FacebookEmailLinkedInWhatsApp
Tags: malayalam mohanlal new film new movie Tharun Moorthy

Post navigation

Previous കാലം പറഞ്ഞ കഥ ഫെബ്രുവരി 6 ന് തിയേറ്ററിൽ
Next “വടു-The Scar” ഓഡിയോ പ്രകാശനം.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×