CinemaLatestNew Movie

മച്ചാൻ്റെ മാലാഖ – ബോബൻ സാമുവൽ – അബാം മൂവീസ് ചിത്രം

സൗബിൻ ഷാഹിർ നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മച്ചാൻ്റെ മാലാഖ
എന്നു നാമകരണം ചെയ്തിരിക്കുന്നു.
ക്രിസ്മസ് ദിനത്തിൽ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ചിത്രത്തിൻ്റെ നാമധേയം പുറത്തുവിട്ടിരിക്കന്നത്.
അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളി
ലൂടെയുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ ‘
സാധരണക്കാരനായ
ബസ് കൺഡക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.
.ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ്.ഇതിൻ്റെ രസാ കരമായ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നു വരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.
സജീവനേയും ലിജിമോളേയും സൗബിനും
നമിതാ പ്രമോദും ഭദ്രമാക്കുമ്പോൾ ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ ,
എന്നിവർ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനോജ്.കെ.യു., വിനീത് തട്ടിൽ, ദർശന സുദർശൻ,
ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജക്സൻ ആൻ്റെണിയുടേതാണ് കഥ.
തിരക്കഥ – അജീഷ് തോമസ്.
സിൻ്റോസണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു

ഛായാഗ്രഹണം – വിനോദ് മേനോൻ.
എഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം -സഹസ് ബാല.
മേക്കപ്പ് – ജിതേഷ് പൊയ്യ
കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം – .ഗിരി ശങ്കർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ.
പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത് കെ.എസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതീഷ് മാവേലിക്കര ,നസീർ കാരന്തൂർ
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
മാള, അന്നമനട, മുളന്തുരുത്തി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
അബാം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.