Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ട്രേസിംഗ് ഷാഡോ.ഒമാനിലെ ആദ്യ പ്രദർശനത്തിൽ മികച്ച അഭിപ്രായം.
  • Cinema
  • Latest
  • New Movie

ട്രേസിംഗ് ഷാഡോ.ഒമാനിലെ ആദ്യ പ്രദർശനത്തിൽ മികച്ച അഭിപ്രായം.

Aymanam Sajan August 28, 2026 1 min read

ഒമാൻ മലയാളിയായ എം.വി.നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ട്രേസിംഗ് ഷാഡോ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം ഒമാനിലെ സൂറിൽ ലൂണർ സിനിമാസിൽ നടന്നു. ഒമാനിലെ വലിയൊരു ജന സമൂഹം ചിത്രം കാണാനെത്തി. മികച്ച അഭിപ്രായമാണ് പ്രേക്ഷകർ പങ്കു വെച്ചത്. ഒമാനിലെ പ്രദർശന വിജയത്തിന് ശേഷം ചിത്രം കേരളത്തിലും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

നിറഞ്ഞ സദസ്സിന് മുന്നിൽ സിനിമയുടെ ആദ്യ പ്രദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം സംവിധായകൻ എം.വി.നിഷാദ് പങ്കുവച്ചു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ ഏറെ ആവേശകരവും ഹൃദയസ്പർശിയുമായിരുന്നു എന്ന് നിഷാദ് പറഞ്ഞു.സിനിമയിലെ എല്ലാ രംഗങ്ങളും പ്രേക്ഷകർക്ക് മികച്ച അനുഭവമായി മാറിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. ആറ് മനോഹര ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സ്ത്രീകളുടെ സാന്നിധ്യം നിറഞ്ഞ സിനിമ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. മഞ്ചു, ഹിന്ദിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പൂർണമായും ഒമാനിൽ ചിത്രീകരിച്ച ഈ മലയാള സിനിമ, ഒമാന്റെ മണ്ണിനോടും ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള ആദരവും സ്നേഹവും ഹൃദയത്തിൽ പതിഞ്ഞുനിൽക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു. പ്രത്യേകിച്ച് ഒമാൻ പോലീസിനോടും ഒമാൻ നിയമങ്ങളോടുമുള്ള ആദരവും വിശ്വാസവും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നു.
സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങളെയും അവരുടെ പോരാട്ടങ്ങളെയും അതിജീവനത്തെയും പ്രമേയമാക്കുന്ന ചിത്രം,
ഇതിനോടകം തന്നെ സത്യജിത്ത് റേ ഇന്റർനാഷണൽ അവാർഡ്, പുലരി ടി.വി ഇന്റർനാഷണൽ അവാർഡ് എന്നീ രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ മഞ്ജു നിഷാദാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ മുംതാസിനെ അവതരിപ്പിക്കുന്നത്. സിറാജ് കാക്കൂർ, ജീവൻ ചാക്ക തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു.

എ.ജി.സി.സി പ്രൊഡക്ഷൻസിനു വേണ്ടി മഞ്ജു, ഹിന്ദിര നിർമ്മാണം നിർവഹിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്,സംവിധാനം -എം. വി. നിഷാദ്
സഹനിർമ്മാണം – സലിം മുത്തുവമ്മൽ, മനോജ് അലി മുള്ളിത്തൊടി, അമീൻ, റജി ആൻഡ്രൂസ്,
ക്യാമറ-മധു കാവിൽ, സംഗീതം -മഞ്ജു നിഷാദ്, സത്യൻ താടത്തിൽ, സുരേഷ്, രഘുപതി,
ആലാപനം -പി. ജയചന്ദ്രൻ, ജീൻസ് ശ്രീനിവാസ്, സുദീപ് കുമാർ, ബിജു നാരായണൻ, മാളവിക അനിൽകുമാർ, ദിവ്യ എസ്. നായർ, പി.ആർ. ഒ – അയ്മനം സാജൻ

മഞ്ജു നിഷാദ്,ഇന്ദു ബാബുരാജ്, സിറാജ് കാക്കൂർ, ജീവൻ ചാക്ക,അനിത രാജൻ, രഞ്ജിനി, സുസ്മിത പ്രശാന്ത്, സ്വപ്ന, ബിനു എണ്ണക്കാട്, മനോജ്‌ ഗുരുവായൂർ, ബിനു കല്ലറ, സോമസുന്ദരം, സത്യനാഥ്,അനുരാജ് രാജൻ, സഫീർ, എന്നിവരെ കൂടാതെ ഒമാനിലെ നിരവധി കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നു.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Trasing Shadow

Post navigation

Previous ടൈറ്റാൻസ്
Next ധനുഷ്കോടിയിലേക്ക്

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×